incometax & saletax News

സ്ത്രീധനത്തിന് ആദായനികുതിയോ?

1961 ലെ സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചെന്തെങ്കിലും കേട്ടതു കൊണ്ടോ, സ്ത്രീധനം വാങ്ങിക്കുന്നത് പോക്കണംകേടാണ് എന്ന തിരിച്ചറിവു കൊണ്ടോ ആവാം പേരു വെളിപ്പെടുത്താത്തത്. രണ്ടാമത്തേതാണ് കാരണമെങ്കില്‍ അതൊരു നല്ല കാര്യം തന്നെ. സ്ത്രീധനം വാങ്ങിക്കുന്നത് സാമൂഹികമായിത്തന്നെ ചെയ്യരുതാത്ത ഒന്നാണ് എന്ന ഒരു ചിന്തയെങ്കിലും താങ്കള്‍ക്കുണ്ടായത് അനുകരണീയമാണ്. 1961 ലെ Dowry Prohibition Act നെ മലയാളീകരിക്കുമ്പോള്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് 'സ്ത്രീധന നിരോധന നിയമം' എന്നത്. എന്നാല്‍ പ്രസ്തുത നിയമം വായിച്ചാല്‍ ഈ ഭാഷാന്തരം തന്നെ തെറ്റാണ് എന്നു മനസ്സിലാക്കാനാവും. 'പുരുഷ ധനം' എന്നോ മറ്റോ പറയാവുന്ന ഒരു സംഗതിയും പ്രസ്തുത നിയമത്തിലുണ്ട്. അതു പതിവില്ലാത്ത ഒന്നാകയാല്‍ അഥവാ വളരെ അപൂര്‍വമായ ഒന്നാകയാല്‍ സ്ത്രീധനം എന്ന പദപ്രയോഗം നിലവില്‍ വന്നു എന്നു പറയാം. 'സ്ത്രീപീഡനം' എന്നതുപോലെ 'പുരുഷ പീഡന'വും നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം മനഃപൂര്‍വം മറക്കുന്നതുപോലെ തന്നെ!. പക്ഷേ ഇതൊന്നുമല്ലല്ലോ ചോദ്യ കര്‍ത്താവിന്റെ സംശയം! ഈ ധനം വാങ്ങിച്ചാല്‍ ആദായ നികുതി നിയമപ്രകാരമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് അദ്ദേഹത്തിനറിയേണ്ടത്. അതിനാല്‍ ഉത്തരവും പരിമിതപ്പെടുത്തുന്നു. നിയമ വിരുദ്ധ വരുമാനം നിയമ വിരുദ്ധമായ വരുമാനം ആദായ നികുതിക്കു വിധേയമാണോ എന്ന വളരെ പ്രസക്തമായ ചോദ്യത്തിന് ആദ്യം മറുപടി പറയേണ്ടിയിരിക്കുന്നു. നിയമവിരുദ്ധ വരുമാനത്തേപ്പറ്റി പറയുമ്പോള്‍ ആദായനികുതി നിയമത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുകൂടിപ്പറയണം. ഈ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പല ഗണങ്ങളിലുംപെട്ട വരുമാനങ്ങളെ നികുതി വിധേയമാക്കുക എന്നതാണ്. വരുമാനം ഉണ്ടാക്കുന്നത് ഏതു വഴിയിലൂടെയാണ് എന്നു പരിശോധിക്കേണ്ട ചുമതല നികുതി അധികൃതര്‍ക്കു നല്‍കിയിട്ടില്ല. വരുമാനം എന്ന പദത്തിന്റെ നിര്‍വചനമെടുത്താലും അതൊരു ആസകല (inclusive) നിര്‍വചനം ആണെന്നും കാണാം. അതായത് ഈ പദത്തിന്റെ നിര്‍വചനത്തില്‍ പെടാത്തവയെയും നികുതി വിധേയമാക്കാനുള്ള അധികാരം നല്‍കുന്ന രീതിയിലാണ് നിര്‍വചന ഘടന. നിയമവിരുദ്ധമായ രീതിയില്‍ വ്യാജ ടി.ഡി.എസ്. സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് റീഫണ്ടുകള്‍ കൈപ്പറ്റിയ ഒരു കേസില്‍ അങ്ങനെയുണ്ടാക്കിയ വരുമാനത്തിന്മേല്‍ ആദായ നികുതി ചുമത്താം എന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ഇവിടെ പ്രസക്തമാണ്. C.I.T.Vs K. Thangamani (2009) 177 Taxman 499/309). അതു പോലുള്ള മറ്റു വിധികളും ധാരാളമായി ചൂണ്ടിക്കാട്ടാനുണ്ട്. എന്നാല്‍ നിയമവിരുദ്ധമായ ബിസിനസ് നടത്തി അതില്‍ നിന്നും വരുമാനമുണ്ടാകുമ്പോള്‍ പ്രസ്തുത ബിസിനസിന്റെ തനത് ആവശ്യത്തിനായി വേണ്ടി വരുന്ന ചെലവുകളും അനുവദിക്കണം എന്ന ഒരു വിധി നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വകയായുണ്ട്. CIT Vs Pyara Sing എന്ന കേസിലെ പരാമര്‍ശം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 'in respect of illegal business, any expenditure incurred or laid out wholly and solely for the purpose of business is deductible'. അതായത് കള്ളനോട്ട് അടിച്ചു വരുമാനമുണ്ടാക്കിയാല്‍ അവയുണ്ടാക്കാനാവശ്യമായി വരുന്ന കടലാസ്, മഷി, മറ്റു അനുസാരികള്‍ എന്നിവയ്ക്കായി വേണ്ടി വരുന്ന ചെലവുകളും അനുവദിച്ച ശേഷം മാത്രമേ ആദയ നികുതി ചുമത്താനാവൂ എന്നര്‍ത്ഥം!. ചോദ്യകര്‍ത്താവിന്റെ കാര്യമെടുത്താല്‍ ഇത് നികുതി വിധേയമാണെന്നുള്ള ഒരു നിലപാട് ആദായ നികുതി വകുപ്പെടുത്താല്‍ 'income from business'എന്ന ഗണത്തിലല്ല, 'income from other sources' എന്ന ഗണത്തിലേ പെടുത്താനാവൂ എന്നു നിസ്സംശയം പറയാം. (അതല്ല കല്യാണം കഴിക്കല്‍ ഒരുസ്ഥിരം തട്ടിപ്പു കച്ചവടമായി നടത്തുന്ന പക്ഷം ബിസിനസ് ഗണത്തിലും പെടുത്താവുന്നതാണ്!.) മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം ആദായ നികുതി നിയമത്തില്‍ വരുമാനങ്ങളെ അഞ്ചു ഗണങ്ങളായി തരം തിരിച്ചിട്ടുണ്ട്. ശമ്പള വരുമാനം, ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം, ബിസിനസ് അഥവാ പ്രൊഫഷനില്‍ നിന്നുള്ള വരുമാനം, ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് എന്നിവയാണിവ. ആദ്യത്തെ നാലു ഗണങ്ങളില്‍പെടാത്ത എല്ലാ വരുമാനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് 'മറ്റു ശ്രോതസുകളില്‍ നിന്നുള്ള വരുമാനം'. ഇവയില്‍ പലിശ, ഫാമിലി പെന്‍ഷന്‍, നികുതി വിധേയമായ ഡിവിഡന്റ്, തറ വാടക, മുതലായവയെ എടുത്തു പറഞ്ഞിട്ടുണ്ടെങ്കിലും ബാക്കി വരുന്ന എല്ലാത്തരം വരുമാനങ്ങളും ഈ ഗണത്തില്‍ പെടുത്തണം. അനന്തമായ വരുമാന നിര്‍ണയ സാധ്യതകളാണ് ഈ വകുപ്പ് തുറന്നിടുന്നത്. കൈക്കൂലിയായി ലഭിച്ച വരുമാനം പോലും ഇതില്‍ പെടുത്തി നികുതി വിധേയമാക്കാം! സ്ത്രീ(പുരുഷ)ധനം നിയമ വിരുദ്ധമാണെങ്കിലും നികുതി വിധേയമാണ് എന്നത് മേല്‍പ്പറഞ്ഞ വിശദീകരണത്തില്‍ നിന്നും വ്യക്തമാണല്ലോ. എന്നാല്‍ മേല്‍പ്പറഞ്ഞ ധനത്തെ ഒരു 'സമ്മാന'മായി പരിഗണിച്ച് ആദായനികുതിയില്‍ നിന്നും രക്ഷപെടുവാനുള്ള പഴുതുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. 1-10-1998 മുതല്‍ സമ്മാന നികുതി (Gift Tax) നിര്‍ത്തലാക്കിയതിനാല്‍ സമ്മാനം എന്ന വ്യാജേന കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പ്രവണത ഏറിവരികയും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു എന്നതിനു തെളിവാണ് വകുപ്പ് 56ല്‍ വരുത്തിയ ഭേദഗതി. ഈ ഭേദഗതി പ്രകാരം ചില ഒഴിവുകള്‍ക്കു വിധേയമായി സമ്മാനങ്ങള്‍ അതു ലഭിക്കുന്ന നികുതിദായകന്റെ വരുമാനമായി പരിഗണിക്കപ്പെടും. ഇതു മൂലം കാലഹരണപ്പെട്ട സമ്മാന നികുതി നിയമപ്രകാരം സമ്മാനദാതാവ് സമ്മാന നികുതി നല്‍കുന്നതിനു പകരം സമ്മാന സ്വീകര്‍ത്താവ് ആദയ നികുതി നല്‍കേണ്ടതായ വ്യവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നത്. (വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രം ബാധകം). എന്നാല്‍ താഴെ പറയുന്ന തരത്തിലുള്ള സമ്മാനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1) ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 50,000 രൂപയില്‍ കൂടാത്ത തുക. 2) 'ബന്ധു'ക്കളില്‍ നിന്നും ലഭിക്കുന്നവ. 3) വിവാഹത്തോടനുബന്ധിച്ചു ലഭിക്കുന്നവ. 4) പൂര്‍വികമായോ വില്‍പ്പത്രം വഴിയോ ലഭിക്കുന്നവ. 5) ദാതാവ് സ്വന്തം മരണത്തെ പ്രതീക്ഷിച്ചു കൊണ്ടു നല്‍കുന്നവ. മേല്‍പ്പറഞ്ഞവയില്‍ 3-ാമത്തെ ഗണത്തില്‍ ചോദ്യകര്‍ത്താവിന്റെ കാര്യം വരുമോ എന്നു നോക്കാം. വിവാഹത്തോടനുബന്ധിച്ച് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് on the occassion of marriage എന്നാണ്. നമ്മുടെ സമൂഹത്തില്‍ പതിവുള്ള ഒരു കാര്യമാണിത്. എന്നാല്‍ സ്ത്രീധനമായി (നിയമ വിരുദ്ധമായാണെങ്കിലും) ലഭിക്കുന്ന ഒരു കോടി രൂപ ഈ ഗണത്തില്‍പ്പെടുത്താമെന്ന ആശ വേണ്ട. കാരണം ചെറിയ കാഷ് ഗിഫ്റ്റുകളെ നികുതി വകുപ്പ് ഒഴിവാക്കിയേക്കാമെങ്കിലും വന്‍ തുകകള്‍ ഇത്തരത്തില്‍ കാണിച്ചാല്‍ ദാതാവിന്റെ പേര്, അയാളുടെ പാന്‍, സമ്മാനം നല്‍കാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്നുള്ള കാര്യം എന്നിവയെല്ലാം വെളിപ്പെടുത്താനുള്ള ബാധ്യത സമ്മാന സ്വീകര്‍ത്താവിനുണ്ടായിരിക്കും. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതമാണുണ്ടാകുക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി നോക്കാനുള്ളത് ദാതാവ് 'ബന്ധു' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ വരുമോ എന്നുള്ളതാണ്. വകുപ്പ് 2(41) ല്‍ 'ബന്ധു' എന്ന പദത്തിന് പൊതുവേയുള്ള നിര്‍വചനത്തിനുപകരമായി പ്രത്യേക നിര്‍വചനം തന്നെ 56-ാം വകുപ്പില്‍ നല്‍കിയിട്ടുണ്ട്. ഇതിന്‍ പ്രകാരം 'ബന്ധു' എന്നാല്‍: (എ) വ്യക്തിയുടെ ജീവിത പങ്കാളി (ബി) വ്യക്തിയുടെ സഹോദരന്‍, സഹോദരി (സി) വ്യക്തിയുടെ ജീവിത പങ്കാളിയുടെ സഹോദരന്‍ അഥവാ സഹോദരി. (ഡി) വ്യക്തിയുടെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരന്‍ അഥവാ സഹോദരി. (ഇ) വ്യക്തിയുടെ നേര്‍വംശ പരമ്പരയിലുള്ള മുന്‍ഗാമി അഥവാ പിന്‍ഗാമി. (എഫ്) വ്യക്തിയുടെ ജീവിത പങ്കാളിയുടെ നേര്‍വംശ പരമ്പരയിലുള്ള മുന്‍ഗാമി അഥവാ പിന്‍ഗാമി. (ജി)(ബി) മുതല്‍ (എഫ്) വരെയുള്ള വ്യക്തികളുടെ ജീവിത പങ്കാളികള്‍. താങ്കളുടെ കേസില്‍ പ്രതിശ്രുത വധു, വധുവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ ഒന്നും തന്നെ നിര്‍വചനത്തില്‍ വരുന്നില്ല. വിവാഹത്തിനു മുന്‍പാണല്ലോ ഇത്തരം ക്രയവിക്രയങ്ങള്‍ നടക്കുക എന്നതാണ് ഇവിടെ കാതലായ വിഷയം. അതേ സമയം വിവാഹത്തിനു മുമ്പ് വധുവിന്റെ പിതാവോ മാതാവോ മകള്‍ക്ക് സമ്മാനം നല്‍കുന്നതില്‍ നികുതി ബാധ്യത വരുന്നതല്ല. അതാണല്ലോ ശരിയും. വിവാഹ ശേഷം ഒന്നിച്ചനുഭവിക്കുന്നതിനും തടസ്സമില്ല. സ്ത്രീ തന്നെയാണ് ധനം എന്നു കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു!. വിവാഹശേഷം താങ്കള്‍ക്കു നിര്‍ബന്ധമാണെങ്കില്‍ ഈ പണം ഭാര്യയില്‍ നിന്നും സമ്മാനമായി വാങ്ങാം. അപ്പോള്‍ താങ്കളുടെ ഭാര്യ 'ബന്ധു' എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വകുപ്പ് 56 പ്രകാരമുള്ള നികുതി ബാധ്യത വരുന്നതല്ല എന്നു കാണാം. പക്ഷേ ആ പണം താങ്കള്‍ നിക്ഷേപിച്ച് അതില്‍ നിന്നും എന്തെങ്കിലും വരുമാനമുണ്ടാക്കുകയാണെങ്കില്‍ വകുപ്പ് 64 പ്രകാരം പ്രസ്തുത വരുമാനം ദാതാവിന്റെ (ഇവിടെ താങ്കളുടെ ഭാര്യയുടെ) മറ്റു വരുമാനവുമായി ക്ലബ് ചെയ്ത് നികുതി നല്‍കേണ്ടിവരുമെന്ന കാര്യം ശ്രദ്ധിക്കുക. ഇനിയും പല സന്ദര്‍ഭങ്ങളിലും ഇത്തരം 'ധനം' പണമായല്ലാതെയും കൊടുക്കവാങ്ങലുകള്‍ നടക്കാറുണ്ട്. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വധുവിന് നല്ല വരുമാനമുള്ള ജോലി, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിവ ഒക്കെയുള്ളപ്പോള്‍ ഇതൊന്നുമില്ലാത്ത പുരുഷന്‍ അങ്ങോട്ടു 'ധനം' നല്‍കിയും വിവാഹങ്ങള്‍ നടക്കാറുണ്ട്. സമൂഹത്തില്‍ മാന്യതയ്ക്കുവേണ്ടിയും അത്യുന്നത ബന്ധങ്ങള്‍ സ്ഥാപിച്ച് കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷണം നേടാനും ഒക്കെ പണച്ചാക്കുകള്‍ ശ്രമിക്കാറുണ്ടെന്ന കാര്യവും പരസ്യമായ രഹസ്യം തന്നെ. പണമായല്ലാതെ ലഭിക്കുന്ന സമ്മാനങ്ങളും അവയ്ക്ക് ഒഴിവില്ലാത്ത പക്ഷം വര്‍ഷത്തില്‍ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി വിധേയമാണ്. ഇതിലേക്കായി പുതിയ വകുപ്പ 56(2)((vii) 1-10-2009 ല്‍ നിലവില്‍ വന്നു. പ്രസക്തമായ വ്യവസ്ഥകള്‍ താഴെക്കൊടുക്കുന്നു. 1) സ്ഥാവര വസ്തുക്കള്‍ ലഭിക്കുമ്പോള്‍: (എ) പ്രതിഫലമായി ഒന്നും കാണിക്കാത്ത പക്ഷം സ്റ്റാമ്പ് ഡ്യൂട്ടിക്കു വേണ്ടി ആധാരത്തില്‍ കാണിച്ചിരുക്കുന്ന മൂല്യം സമ്മാനത്തിന്റെ മൂല്യമായി കണക്കാക്കി, അത് 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതിക്കായി പരിഗണിക്കപ്പെടും.(ബി) സ്റ്റാമ്പ് ഡ്യൂട്ടിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മൂല്യത്തില്‍ കുറവാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം പരിഗണിച്ച് അത് 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആദയ നികുതി ബാധ്യത വന്നു ചേരും. (2) ജംഗമ വസ്തുക്കള്‍ ലഭിക്കുമ്പോള്‍: (എ) പ്രതിഫലമായി ഒന്നും നല്‍കാത്ത പക്ഷം നടപ്പു കമ്പോളവില 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ പ്രസ്തുത തുകയ്ക്ക് നികുതി ബാധ്യത വരും. (ബി) പ്രതിഫലം എന്തെങ്കിലും നല്‍കിയിരിക്കുകയും പ്രസ്തുത തുക നടപ്പു കമ്പോള വിലയില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന പക്ഷം കമ്പോള വിലയുടെ മൂല്യം നികുതിക്കായി പരിഗണിക്കപ്പെടും. (50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രം.

incometax & saletax NEWS - Headlines
WHOLESALE OFFERS

Game Zone Offer !!

Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!

Special Offers on Printing !!

We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!

Billing/ Accounting Software - Discount Offer !!

Billing softwares and Accounting software available at exciting offers on bulk purchase !!

  • slideshow_large
  • slideshow_large
  • slideshow_large
  • slideshow_large
Welcome to Kerala Vyapari Vyavasayi Ekopana Samithi..!!

Joby .V.Chungath

General Secretary

T.D.JOSEPH

Treasurer

Alex.M.Chacko

Patron

Mariyil Krishnan Nair

Vice President

P.A.M.Ibrahim

vice president

P.Ramachandran

Vice President

P.Kunhavu Haji

vice president

Devasia Mecheri

vice president

K.K.Vasudevan

Secretary

K. Ahamed Shareef

Secretary

S.Devarajan

Secretary

Najumudeen.A

Secretary

K.V.Abdul Hameed

Secretary

Vasanthakumar

Secretariat Member

K.Sethumadhavan

Secretariat Member

M.K.Thomas Kutty

Secretariat Member