ഹൈദരാബാദ്: സ്വിസ് കമ്പനിയായ റുവാഗ് ഏവിയേഷനു വേണ്ടി ടാറ്റാ ഗ്രൂപ്പ് എയര്‍ക്രാഫ്റ്റ് നിര്‍മിക്കും. ഡോര്‍ണിയര്‍ 228 എന്ന പേരിലുള്ള പുതുതലമുറ എയര്‍ക്രാഫ്റ്റുകളുടെ നിര്‍മാതാക്കളാണ് റുവാഗ് ഏവിയേഷന്‍. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടി.എ.എസ്.എല്‍.) എന്ന കമ്പനിയായിരിക്കും ഡോര്‍ണിയര്‍ 228-െന്റ പ്രധാന ബോഡിയും വിങ്സും നിര്‍മിക്കുക. പൂര്‍ണമായും ഇന്ത്യയിലായിരിക്കും ഇതിന്റെ നിര്‍മാണമെന്ന് ടി.എ.എസ്.എല്‍. ചെയര്മാന് എസ്. രാമദുരൈ പറഞ്ഞു. 2009-ല്‍ ടി.എ.എസ്.എല്‍. സ്ഥാപിച്ച ശേഷം മൂന്നു വിമാനഘടക യൂണിറ്റുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതു മുഴുവന്‍ കയറ്റുമതി ഓര്‍ഡറുകളായിരുന്നു. നാലാമത്തെ യൂണിറ്റായിരിക്കും റുവാഗിന് വേണ്ടി നിര്‍മിക്കുന്നത്. കമ്പനിയുടെ ഹൈദരാബാദ് യൂണിറ്റ് വിമാന ഘടകങ്ങളുടെ പ്രീമിയം മാനുഫാക്ചറിങ് ഹബ്ബാക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!