കൊച്ചി: ഊര്‍ജസംരക്ഷണം ലക്ഷ്യമിട്ട് സ്റ്റാര്‍ട്ട്അപ്പ് വില്ലേജിലെ യുവസംരംഭകര്‍ രൂപം നല്കിയ ആറ് പദ്ധതികള്‍ക്ക് വൈദ്യുതി വകുപ്പിന്റെ പിന്തുണ. പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം വൈദ്യുതി വകുപ്പ് നല്‍കും. ഹൈഡ്രജന്‍ ഉപയോഗിച്ച് പാചകം സാധ്യമാക്കുന്ന ഹൈഡ്രജന്‍ സ്റ്റൗ, തിരമാലകളില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഡ്രൈവ് ആന്‍ഡ് റാക്ക് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള ആശയങ്ങളാണ് വൈദ്യുതിബോര്‍ഡ് തിരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകളില്‍ നിന്നാണ് ആറ് പദ്ധതികള്‍ തിരഞ്ഞെടുത്തത്. ബി.ടെക്. വിദ്യാര്‍ത്ഥികളുടെ 10 പദ്ധതികള്‍ക്ക് പ്രാഥമിക ധനസഹായം നല്‍കുമെന്നും സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സ്റ്റാര്‍ട്ട്അപ്പ് വില്ലേജിലെ വിമല്‍ ഗോപാലാണ് ഹൈഡ്രജന്‍ സ്റ്റൗ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി മാറ്റി, വൈദ്യുതിവിശ്ലേഷണത്തിലൂടെ പാചകത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ഹൈഡ്രജന്‍ സ്റ്റൗ. ബാണാസുര സാഗറിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് അജയ് വികസിപ്പിച്ചെടുത്ത ഫ്ലോട്ടിങ് സോളാര്‍ പ്ലാന്റ്. തിരമാലകളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഡ്രൈവ് ആന്‍ഡ് റാക്ക് സിസ്റ്റം വി.വി. ഷാജിയാണ് വികസിപ്പിച്ചെടുത്തത്. നദികളില്‍ നിന്നുള്‍പ്പെടെ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള എനര്‍ജി ഫ്രം ഫ്ലോയിങ് വാട്ടര്‍, വരുണ്‍ കുറുപ്പ് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് പവര്‍ മെഷീന്, സുരീഷ് തയ്യാറാക്കിയ ഇക്കോ സോളാര്‍ വാട്ടര്‍ പമ്പ് എന്നിവയും തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ ബിസിനസ് മാതൃകകളായി വികസിപ്പിച്ചുകഴിഞ്ഞാല്‍ വൈദ്യുതിബോര്‍ഡ് സംസ്ഥാനമൊട്ടാകെ അവ പ്രചരിപ്പിക്കും. ഇതിനായി ഒന്നര കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഊര്‍ജമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള എനര്‍ജി ഓപ്പണ്‍ ഇന്നവേഷന്‍ സോണ്‍ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇതിന്റെ ഭാഗമായി മൂന്ന് പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!