കൊച്ചി: ഐടി, ബിസിനസ് മേഖലകളില്‍ മാത്രം പ്രചാരത്തിലുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിങ് ഇനി കാര്‍ഷിക സംരംഭങ്ങള്‍ക്കും ലഭ്യമാകുന്നു. ചെറുകിട കര്‍ഷക കാര്‍ഷിക-സംരംഭ കണ്‍സോര്‍ഷ്യം (സ്മോള്‍ ഫാര്‍മര്‍ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം-എസ്എഫ്എസി) ആണ് ഇതുമായി രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സഹായത്തെക്കുറിച്ച് കേരളമൊട്ടാകെ സമഗ്ര അവബോധ പ്രചാരണത്തിന് എസ്എഫ്എസി തുടക്കം കുറിച്ചു. കാര്ഷികോത്പാദകരേയും ഉത്പാദക സംഘങ്ങളേയും അഗ്രി എക്സ്പോര്‍ട്ട് സോണില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളേയും കാര്‍ഷിക ബിരുദധാരികളേയും ഇതിനായി പരിഗണിക്കും. പുതിയ കാര്‍ഷിക സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വികസനത്തിനും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് ലഭ്യമാക്കി പ്രോത്സാഹിപ്പിക്കുകയാണ് സംരംഭത്തിന്റെ ഉദ്ദേശ്യം. അവബോധ പ്രചാരണ പരിപാടികളുടെ പ്രാരംഭമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ എസ്എഫ്എസി ക്യാമ്പുകള്‍ നടത്തി. കാര്‍ഷിക വകുപ്പിന്റേയും ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്റേയും പ്രതിനിധികള്‍ , സന്നദ്ധസംഘടനകള്‍ , സ്വയംസഹായ സംഘങ്ങള്‍ , ഫിഷറീസ്, വനം വകുപ്പ് പ്രതിനിധികള്‍ , കാര്‍ഷിക സംഘങ്ങള്‍ , ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പുകള്‍ നടത്തിയത്. കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഈ സ്കീമുകളില്‍ സഹകരിക്കുന്ന ബാങ്കുകളില്‍ നിന്നും ധനസഹായങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് സംവിധാനവും എസ്എഫ്എസി വിഭാവനം ചെയ്യുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ , ഫ്ലോറികള്‍ച്ചര്‍ , മെഡിസിനല്‍/അരോമാറ്റിക് പ്ലാന്റ്സ്, മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസ്, ഫിഷറീസ്, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ സ്കീമില്‍ പിന്തുണ ലഭിക്കൂ. ബാങ്കുകളുമായി സഹകരിച്ച് കൂടുതല്‍ ആദായകരമായ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും വളര്‍ച്ച ത്വരിതഗതിയിലാക്കാനും അങ്ങനെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉയര്‍ന്ന വരുമാനവും ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എസ്എഫ്എസി മാനേജിങ് ഡയറക്ടര്‍ പ്രവേഷ് ശര്‍മ പറഞ്ഞു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!