മുംബൈ: ഇന്ത്യയിലെ ഏറ്റവും വിപുലമായ വാര്‍ത്താചാനല്‍ ശൃംഖല നെറ്റ്വര്‍ക്ക് 18 മീഡിയയെയും ഉപകമ്പനിയായ ടി.വി. 18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡിനെയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്.ഐ.എല്‍.) ഏറ്റെടുക്കുന്നു. 4,000 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. സി.എന്‍.എന്‍.-ഐ.ബി.എന്‍., സി.ബി.എന്‍.7, സി.എന്‍.ബി.സി.-ടി.വി.18, ലോക്മത്, കളേഴ്സ്, സി.എന്‍.ബി.സി. ആവാസ് എന്നീ ചാനലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നെറ്റ്വര്‍ക്ക് 18. ഇതോടെ ഈ ചാനലുകളും ഫസ്റ്റ്പോസ്റ്റ് ഡോട് കോം, ഐ.ബി.എന്‍.ലൈവ് ഡോട് കോം, മണികണ്ട്രോള് ഡോട് കോം, ക്രിക്കറ്റ്നെക്സ്റ്റ് ഡോട് ഇന്‍, ഹോംഷോപ്പ് 18 ഡോട് കോം, ബുക്സ്മൈഷോ ഡോട് കോം, ഇന്‍ ഡോട് കോം എന്നീ വെബ്സെറ്റുകളും അംബാനിക്ക് സ്വന്തമാകും. ഇന്ത്യന്‍ മാധ്യമരംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. നെറ്റ്വര്‍ക്ക് 18-ന്റെ സ്ഥാപകനും എഡിറ്ററുമായ രാഘവ് ബഹല്‍ കമ്പനിയിലെ തന്റെ ഓഹരികള്‍ വിറ്റതായി അറിയിച്ചു. ഇദ്ദേഹവും ഭാര്യയും ഡയറക്ടറുമായ റിതു കപൂറും രാജിവെച്ചു. കമ്പനിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം ജൂലായ് ആദ്യത്തോടെ ഔപചാരികമായി അവസാനിക്കും. നെറ്റ്വര്‍ക്ക് 18 ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. സായി കുമാര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് ചാക്കോ എന്നിവര്‍ ബുധനാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ഐ.ബി.എന്‍. നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് രാജ്ദീപ് സര്‍ദേശായിയും ഭാര്യയും ഡെപ്യൂട്ടി എഡിറ്ററുമായ സാഗരിക ഘോസും ഉള്‍പ്പെടെയുള്ള പത്രാധിപ സമിതി അംഗങ്ങളും രാജിവെച്ചേക്കും. റിലയന്‍സിന്റെ ഇന്‍ഡിപെന്‍ഡന്റ് മീഡിയ ട്രസ്റ്റ് (ഐ.എം.ടി.) വഴിയാണ് ഏറ്റെടുക്കല്‍. ഇതുവഴി നെറ്റ്വര്‍ക്ക് 18-ല്‍ 78 ശതമാനവും ടി.വി. 18-ല്‍ ഒമ്പതു ശതമാനവും ഉടമസ്ഥാവകാശം തങ്ങള്‍ക്ക് ലഭിക്കുമെന്ന് റിലയന്‍സ് അറിയിച്ചു. 4 ജി ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഈ ഏറ്റെടുക്കലിലൂടെ ടെലികോം, വെബ്, ടി.വി. മാധ്യമങ്ങള്‍ സമന്വയിപ്പിച്ച് പുത്തന്‍ വാണിജ്യസാധ്യതകള്‍ മുതലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. നെറ്റ്വര്‍ക്ക് 18-ഉം ആയി 2012 മുതല്‍ ആര്.ഐ.എല്ലിനു ബന്ധമുണ്ട്. നെറ്റ്വര്‍ക്ക് 18, ടി.വി.18 എന്നിവയിലെ ബഹലിന്റെ ഓഹരികള്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് ഐ.എം.ടി. 1,700 കോടി രൂപ വായ്പ നല്‍കിയിരുന്നു. ഓഹരികളായി പരിവര്ത്തനപ്പെടുത്താവുന്ന കടപ്പത്രങ്ങളായാണ് തുക നല്‍കിയത്. ഇപ്പോള്‍ ഇവ ഓഹരികളാക്കി മാറ്റിയാണ് റിലയന്‍സ് ഏറ്റെടുക്കല്‍ നടത്തിയത്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!