banking & insurance News

പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണവുമായി ആര്‍ബിഐയുടെ നിക്ഷേപപദ്ധതി

പണപ്പെരുപ്പം ഉയരുമ്പോള്‍ ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതപദ്ധതികളില്‍ പണമിട്ടവര്‍ക്കെല്ലാം നെഞ്ചിടിപ്പു കൂടും; കഷ്ടപ്പെട്ട് മിച്ചം പിടിച്ച് നിക്ഷേപിച്ചതുകൊണ്ട് ഗുണമൊന്നും ഇല്ലല്ലോയെന്നോര്‍ത്ത്. പക്ഷേ ആ നാളുകള്‍ ഇനി മറക്കാം, പകരം പണപ്പെരുപ്പം പത്തോ പന്ത്രണ്ടോ ശതമാനമായി ഉയര്‍ന്നാല്‍ ഇനി സന്തോഷിക്കാം. അതിലും ഒന്നര ശതമാനം അധികവരുമാനം കിട്ടുമെന്നുറപ്പിക്കാം. കാരണം റിസര്‍വ് ബാങ്ക് തന്നെ പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധാരണക്കായി പുതിയപദ്ധതി അവതരിപ്പിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ മികവു മനസിലാക്കണമെങ്കില്‍ ആദ്യം പണപ്പെരുപ്പം നമ്മുടെ സമ്പാദ്യത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് മനസ്സിലാക്കണം. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് മിച്ചം പിടിച്ച് നാളേയ്ക്കായി മാറ്റിവെയ്ക്കുന്നത് മിക്കവാറും ബാങ്കിലാണിടുക. 8.5- 9 ശതമാനമാണ് അതിനു ഇപ്പോള്‍ കിട്ടുന്ന പലിശ. 10% പലിശ കിട്ടിയാല്‍ നാം പരമസന്തുഷ്ടരാകും. പക്ഷേ പണപ്പെരുപ്പം 10 % ത്തിലും മുകളിലായതിനാല്‍ ഈ നിക്ഷേപം നമുക്കു നഷ്ടമാണ് എന്നത് ആരും പരിഗണിക്കുന്നതേയില്ല. 100 രൂപ നിക്ഷേപിച്ചാല്‍ 10 % നിരക്കില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ 110 രൂപയാകും. പണപ്പെരുപ്പം 11.5 % ആയതിനാല്‍ ഇന്ന് 100 രൂപയ്ക്ക് കിട്ടുന്ന സാധനത്തിന് അടുത്ത വര്‍ഷം 115 രൂപയെങ്കിലും കൊടുക്കണം. അപ്പോള്‍ 10 % പലിശ പോലും നഷ്ടമാണ്. അങ്ങനെയെങ്കില്‍ 8-9 ശതമാനത്തിനിട്ടിരിക്കുന്ന നിക്ഷേപം ഉണ്ടാക്കുന്ന നഷ്ടം എത്രയെന്ന് ചിന്തിക്കുക. സുരക്ഷിത മാര്‍ഗങ്ങളായ പിഎഫ്, പിപിഎഫ്, മറ്റ് കടപത്രങ്ങള്‍ എന്നിവയ്ക്കും പണപ്പെരുപ്പത്തില്‍ നിന്ന് നിങ്ങളുടെ സമ്പാദ്യത്തെ സംരക്ഷിക്കാന്‍ കഴിവില്ല, പണപ്പെരുപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരട്ട അക്കത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഓഹരിയും മറ്റും അതിലും ഉയര്‍ന്ന ആദായം നല്‍കാറുണ്ടെങ്കിലും മൂലധനം പോലും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണക്കാരനും ഇടത്തരക്കാരനും അത്തരം റിസ്‌ക് എടുക്കാന്‍ സാധിക്കാത്തതിനാല്‍ അവന്‍ നഷ്ടം സഹിച്ചും സുരക്ഷിതമാര്‍ഗങ്ങളെ തന്നെ ആശ്രയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ സാധാരണക്കാര്‍ക്കായി തികച്ചും പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്‌സ്ഡ് നാഷണല്‍ സേവിങ്‌സ് സെക്യൂരിറ്റീസ് അഥവാ ഐഐഎന്‍എസ്എസ് എന്ന പദ്ധതി പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ന്യായമായ ആദായവും നല്‍കുന്ന നിക്ഷേപമാണ്. പണപ്പെരുപ്പത്തെ മറികടക്കാനുള്ള ബോണ്ട് അല്‍പകാലം മുന്‍പേ ആര്‍ബിഐ ഇറക്കിയിരുന്നു. അത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയായതിനാല്‍ യഥാര്‍ത്ഥ പണപ്പെരുപ്പത്തെ മറികടക്കാന്‍ അനുയോജ്യമല്ലെന്ന പരാതിയുയര്‍ന്നു. മാത്രമല്ല സാധാരണക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത നിക്ഷേപരീതിയായിരുന്നു അവയ്ക്ക്. തുടര്‍ന്നാണ് ഇപ്പോള്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കുന്ന ബോണ്ടുകള്‍ ആര്‍ബിഐ കൊണ്ടുവന്നത്. . മാത്രമല്ല ബാങ്കുകള്‍ വഴി എളുപ്പത്തില്‍ വാങ്ങാമെന്ന മെച്ചവും ഇവയ്ക്കുണ്ട്. കുറഞ്ഞ നിക്ഷേപം ഏറ്റവും കുറഞ്ഞ നിക്ഷേപതുക 5000 രൂപയാണ് . ഒരു വര്‍ഷം ഒരു വ്യക്തിക്ക് പരമാവധി അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.ഈ ബോണ്ടുകളുടെ ആദ്യ ഇഷ്യു 23ന് ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 31 വരെയാണ് കാലാവധി. എന്നാല്‍ അതിനു മുന്‍പു തന്നെ ഇഷ്യു ക്ലോസ് ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ നിക്ഷേപിക്കണമെന്നുള്ളവര്‍ എത്രയും പെട്ടെന്ന് അത് ചെയ്യണം. സ്റ്റേറ്റ് ബാങ്ക് അടക്കം വിവിധ ബാങ്കുകളില്‍ നിന്ന് ഇവ വാങ്ങാവുന്നതാണ്. രണ്ടു തരത്തിലാണ് ഐഐഎന്‍എസ്എസ് നിക്ഷേപത്തില്‍ നിന്ന് ആദായം കിട്ടുക. ഓരോ വര്‍ഷവും ഒന്നര ശതമാനം ആദായം നിക്ഷേപത്തില്‍ കിട്ടും എന്നതാണ് അതില്‍ ഒന്ന്. ആര്‍ബിഐ ഗ്യാരന്റിയുള്ള ഈ പലിശ ഓരോ ആറു മാസത്തിലൊരിക്കല്‍ കണക്കാക്കി അത് മൂലധനത്തോട് കൂട്ടി ചേര്‍ക്കും. അതായത് കൂട്ടു പലിശയുടെ മെച്ചം കൂടി ഇവിടെയുണ്ട്. ഈ സ്ഥിരവും നിശ്ചിതവുമായ ഈ പലിശയ്ക്ക് പുറമെ അതാതു സമയത്തെ പണപ്പെരുപ്പനിരക്കില്‍ മൂലധനവര്‍ധന ലഭിക്കുമെന്നതാണ് രണ്ടാമത്തേത്. 10 % പണപ്പെരുപ്പമുണ്ടെങ്കില്‍ ആ നിരക്കില്‍ നിങ്ങളുടെ നിക്ഷേപതുക അഥവാ മൂലധനം വര്‍ധിക്കും. മൂന്നു മാസം മുന്‍പുള്ള പണപ്പെരുപ്പനിരക്ക് അനുസരിച്ചായിരിക്കും ഈ വര്‍ധന കണക്കാക്കുക. അതായത് ഇത് സ്ഥിരതയില്ല. പണപ്പെരുപ്പം മാറുന്നതിനുസരിച്ച് വ്യത്യാസപ്പെടും. അതായത് സെപ്റ്റംബറില്‍ പലിശ കണക്കാക്കാനായി പരിഗണിക്കുക ജൂണിലെ പണപ്പെരുപ്പനിരക്കായിരിക്കും.ഫലത്തില്‍ പത്തു ശതമാനം പണപ്പെരുപ്പമുള്ള ഒരു വര്‍ഷം നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 11.5 % ആദായം ഉറപ്പ്. ആര്‍ബിഐയുടേതായതിനാല്‍ പൂര്‍ണമായും സുരക്ഷിതമാണ്. 11.4 % എന്ന ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്കില്‍ 13 ശതമാനത്തോളം വാര്‍ഷിക വരുമാനമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഇനി പണപ്പെരുപ്പം ആറു ശതമാനമായി കുറഞ്ഞാല്‍ പോലും ആറു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷയും ന്യായമായ നേട്ടം നല്‍കുന്ന പിഎഫ്, പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8-8.5 % ആണ് നിലവിലെ നിരക്കെന്നതു കൂടി ഇവിടെ താരതമ്യം ചെയ്യേണ്ടതുണ്ട്.. ആര്‍ബിഐ നിക്ഷേപപത്രം ആര്‍ക്കാണ് അനുയോജ്യം? പണപ്പെരുപ്പം മറികടക്കാന്‍ സാധാരണക്കാരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് ആര്‍ബിഐ ഇവ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും തികച്ചും പുതിയതായതിനാല്‍ ഇവ തങ്ങള്‍ക്ക് ഗുണകരമാകുമോയെന്ന ആശങ്കയിലാണ് പലരും. ഓഹരി, ഇക്വിറ്റി ഫണ്ട് എന്നിവ പോലെ നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക്, സുരക്ഷിതമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ന്യായമായ വരുമാന വര്‍ധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയുള്ള മാര്‍ഗമാണ് ഇവയെന്നു പറയാം. ആദായ നികുതി ബാധകമല്ലാത്തവര്‍ക്കും കുറഞ്ഞ നികുതി സ്ലാബിലുള്ളവര്‍ക്കും ഇവ കൂടുതല്‍ അനുയോജ്യമാണെന്നും വിലയിരുത്തപ്പെടുന്നു. നികുതി ഇളവില്ലാത്തതിനാല്‍ സമ്പന്നവിഭാഗങ്ങള്‍ക്ക് കാര്യമായ ഗുണം ഉണ്ടാകില്ല. മാത്രമല്ല ദ്വിതീയ വിപണിയില്‍ ട്രേഡ് ചെയ്ത് ലാഭമുണ്ടാക്കാനുള്ള അവസരവും ഇവയില്ല ഇവയ്ക്കുള്ള പോരായ്മകള്‍ കൂടി മനസിലാക്കാം. പണപ്പെരുപ്പം കുറഞ്ഞാല്‍ ആദായം കുറയുമെന്നതാണ് ഒരു ആശങ്ക. പക്ഷേ പണപ്പെരുപ്പം കുറഞ്ഞാല്‍ പലിശ കുറഞ്ഞാലും യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കാരണം പണപ്പെരുപ്പമാണല്ലോ രൂപയുടെ മൂല്യം കുറയ്ക്കുന്നത്. പക്ഷേ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. അതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്ക് കാര്യമായ ഗുണം കിട്ടില്ല. മാത്രമല്ല നിക്ഷേപിക്കുന്ന തുകയ്ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടില്ല. പത്തു വര്‍ഷമാണ് കാലയളവ്. ആ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ആദായം ഒന്നിച്ചേ കിട്ടൂ. അതായത് ഇടയ്ക്ക് പണലഭ്യത ഇല്ല. പക്ഷേ സീനിയര്‍ സിറ്റിസണ്‍സിന് ഒരു വര്‍ഷത്തിനു ശേഷവും മറ്റുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തിനുശേഷവും നിക്ഷേപം വേണമെങ്കില്‍ പിന്‍വലിക്കാം. ചെറിയൊരു പിഴ ഇതിന് ഈടാക്കും. മാത്രമല്ല കടപത്രവിപണിയില്‍ ലിസ്റ്റ് ചെയ്യില്ല എന്നതിനാല്‍ ട്രേഡിങ് നടത്താനോ പണമാക്കി മാറ്റാനോ അവസരവും ഇല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിക്ഷേപത്തിനു വേണ്ട ലിക്വിഡിറ്റി ഇവയ്ക്ക് കുറവാണ്. എന്നാല്‍ ആര്‍ബിഐ ബോണ്ടായതിനാല്‍ ബാങ്കിലും മറ്റും ഈടായി നല്‍കി എളുപ്പത്തില്‍ വായ്പ എടുക്കാം. പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ അനുവാദമില്ല. എന്നാല്‍ പ്രവാസികളെ നോമിനിയാക്കി ബോണ്ട് വാങ്ങാം. അതായത് പത്തു വര്‍ഷകാലാവധിയ്ക്കു ശേഷം ഉണ്ടാകാവുന്ന ഒരു ആവശ്യത്തിനായി ഇപ്പോള്‍ കൈവശമുള്ള തുക നിക്ഷേപിച്ച് അതിനെ പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷിച്ച് മികച്ച വരുമാന വര്‍ധന നേടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായവര്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയുള്ള നല്ലൊരു നിക്ഷേപമാര്‍ഗമാണ് ഈ ആര്‍ബിആ കടപത്രങ്ങളെന്നു വിലയിരുത്താം. ഉയര്‍ന്ന നികുതി സ്ലാബുകളിലുള്ളവര്‍ക്കും ഇടയ്ക്ക് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത്ര മികച്ചവയായിരിക്കില്ല ഇവ.

banking & insurance NEWS - Headlines
WHOLESALE OFFERS

Game Zone Offer !!

Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!

Special Offers on Printing !!

We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!

Billing/ Accounting Software - Discount Offer !!

Billing softwares and Accounting software available at exciting offers on bulk purchase !!

  • slideshow_large
  • slideshow_large
  • slideshow_large
  • slideshow_large
Welcome to Kerala Vyapari Vyavasayi Ekopana Samithi..!!

Joby .V.Chungath

General Secretary

T.D.JOSEPH

Treasurer

Alex.M.Chacko

Patron

Mariyil Krishnan Nair

Vice President

P.A.M.Ibrahim

vice president

P.Ramachandran

Vice President

P.Kunhavu Haji

vice president

Devasia Mecheri

vice president

K.K.Vasudevan

Secretary

K. Ahamed Shareef

Secretary

S.Devarajan

Secretary

Najumudeen.A

Secretary

K.V.Abdul Hameed

Secretary

Vasanthakumar

Secretariat Member

K.Sethumadhavan

Secretariat Member

M.K.Thomas Kutty

Secretariat Member